Thursday, October 29
Shadow

Author: CURRENT NEWS FEEDS

ഖത്തറില്‍ സ്വര്‍ണ വ്യാപാരിയുടെ വധം: നാല് മലയാളികള്‍ക്ക് വധശിക്ഷ

ഖത്തറില്‍ സ്വര്‍ണ വ്യാപാരിയുടെ വധം: നാല് മലയാളികള്‍ക്ക് വധശിക്ഷ

Middle east
മനാമ > ഖത്തറില്‍ യെമന്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് മലയാളികള്‍ക്ക് വധ ശിക്ഷ. ഖത്തര്‍ ക്രിമിനല്‍ കോടതിയാണ് ആദ്യ നാലു പ്രതികള്‍ക്ക് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. നിരപരാധികളെന്ന് കണ്ട് നിരവധി മലയാളികളെ വെറുതെവിട്ടു. ദോഹയില്‍ ജ്വല്ലറികള്‍ നടത്തിയിരുയാ്ാണ് മരിച്ച യെമന്‍ സ്വദേശി. കഴിഞ്ഞ വര്‍ഷം ജൂണില്‍ മലയാളികള്‍ നടത്തിയിരുന്ന മുര്‍റയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുപതിലധികം പേരാണ് കേസില്‍ പ്രതികള്‍. ചില പ്രതികള്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അവശേഷിക്കുന്നവര്‍ ഒരു വര്‍ഷമായി ജയിലിലാണ്. കൊലപാതകവുമായി ബന്ധമില്ലാതെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മിക്ക മലയാളികളെയയും വെറുതെ വിട്ടു. നിരപരാധികളെന്ന് ബോധ്യപ്പെട്ട പന്ത്രണ്
‘അല’യുടെ കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരിസ്: മൂന്നാം സെഷന്‍ കേരളപ്പിറവിദിനത്തില്‍ ആരംഭിക്കും

‘അല’യുടെ കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരിസ്: മൂന്നാം സെഷന്‍ കേരളപ്പിറവിദിനത്തില്‍ ആരംഭിക്കും

Middle east
അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരീസിലെ മൂന്നാമത്തെ സെഷന്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. ന്യൂയോര്‍ക്ക് ടൈം രാവിലെ 11:30നാണ് പരിപാടി.  കര്‍ട്ടണ്‍ റൈസര്‍ ആയി സരിത വാര്യരും ആരതി രമേശും ചേര്‍ന്ന് ഒരുക്കുന്ന മോഹിനിയാട്ടവും, തുടര്‍ന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ മുന്‍നിര്‍ത്തി 'പൊതുവിദ്യാഭ്യാസവും സാമൂഹികപുരോഗതിയും' എന്ന വിഷയത്തില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി സംസാരിക്കും. അതിനുശേഷം ഷബീര്‍ അലിയും ചിത്ര അരുണും ചേര്‍ന്നൊരുക്കുന്ന 'ഓര്‍മ്മകളില്‍ ബാബുരാജ്' എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുന്നതാണ്. സെഷനില്‍ പങ്കെടുക്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍പ്രാദേശിക സമയങ്ങളില്‍ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കണം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ
മലയാള ഭാഷാപഠനം ഭാഷാപരമായ നവോത്ഥാനമായി മാറണം: പി ശ്രീരാമകൃഷ്ണന്‍

മലയാള ഭാഷാപഠനം ഭാഷാപരമായ നവോത്ഥാനമായി മാറണം: പി ശ്രീരാമകൃഷ്ണന്‍

Middle east
ദമ്മാം > മലയാള ഭാഷാ പഠനം എന്നത് കേവലമായ ഭാഷാ പഠനത്തിന് അപ്പുറം അത് ഭാഷാപരമായ നവോത്ഥാനമായി മാറണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും രൂപപ്പെട്ടത് ഈ നവോത്ഥാനത്തിലൂടെയാണ്. മാതൃഭാഷയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായി പുതുതലമുറ മാറരുതെന്നും സ്പീക്കര്‍ പറഞ്ഞു. മലയാളം മിഷന്‍ ദമ്മാം മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം  മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഈ മനോഹരഭാഷ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാതെ വരും തലമുറക്കായി ഒരു പുഴ പോലെ ഒഴുകി കൊണ്ടേയിരിക്കുമെന്ന് സുജ സൂസന്‍ പറഞ്ഞു. മലയാള മിഷന്‍ ദമ്മാം മേഖല പ്രസിഡന്റ് അനു രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ മലയാളം മിഷന്റെ പഠന രീതികള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് നവോദയ ജനറല്‍ സെക്രട്ടറി
സൗദിയില്‍ പുതിയ ഇ ‐ വിസ സംവിധാനം; താമസ രേഖ ഓണ്‍ലൈനായി പുതുക്കാം

സൗദിയില്‍ പുതിയ ഇ ‐ വിസ സംവിധാനം; താമസ രേഖ ഓണ്‍ലൈനായി പുതുക്കാം

Middle east
മനാമ > സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് താമസ രേഖ ഓണ്‍ലൈനായി പുതുക്കാനാകുന്ന പുതിയ ഇ-വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിന് പുറത്തിരുന്ന് എക്‌സിറ്റ്, റിട്ടേണ്‍ വിസകള്‍ നീട്ടാനും അന്തിമ എക്‌സിറ്റ് വിസ നല്‍കാനും ഇതുവഴി കഴിയും. ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് പുതിയ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ് പാസ്പോര്‍ട്ടാണ് ഇ-വിസ സേവനം നല്‍കുന്നത്. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും പാസ്പോര്‍ട്ട് വിഭാഗത്തില്‍ നേരിട്ട് ഹാജരാകാതെ ആശയവിനിമയം എളുപ്പം സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. 15 വയസിനു താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൗദി പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നതും പുതുക്കുന്നതും ഇതില്‍ ഉള്‍പ്പെടും. കോവിഡ് കാരണം സൗദിയില്‍ നിരവധി മേഖലകളില്‍ സേവനം ഓണ്‍ലൈനിലാണ് നല്‍കുന്നത്. ദേശാഭിമാനി വാർ
മാതൃഭാഷാപഠനത്തിലും പ്രചാരണത്തിലും മലയാളം മിഷന്റെ മുന്നേറ്റം അദ്ഭുതകരം: മന്ത്രിഎ കെ ബാലന്‍

മാതൃഭാഷാപഠനത്തിലും പ്രചാരണത്തിലും മലയാളം മിഷന്റെ മുന്നേറ്റം അദ്ഭുതകരം: മന്ത്രിഎ കെ ബാലന്‍

Middle east
ജിദ്ദ> ആഗോളതലത്തില് മലയാളികളെ ഭാഷാടിസ്ഥാനത്തില് കണ്ണിചേര്ത്തുകൊണ്ട് ലോകത്തിന്റെ നാനാകോണുകളിലേക്കും മാതൃഭാഷാപഠനവും സാംസ്കാരിക പ്രവര്ത്തനങ്ങളും വ്യാപിപ്പിക്കുന്നതില് മലയാളം മിഷന് അദ്ഭുതകരമായ നേട്ടമാണ് കൈവരിച്ചതെന്നും സമീപകാലചരിത്രത്തില് ഭാഷാപ്രചാരണത്തിനും ഭാഷാവബോധത്തിനും ഇത്രയേറെ പ്രാധാന്യമേറിയ ഒരു കലാമുണ്ടായിട്ടില്ലെന്നും സാംസ്കാരിക-നിയമമന്ത്രിയും മലയാളം മിഷന് ഉപാധ്യക്ഷനുമായ എ.കെ.ബാലന് അഭിപ്രായപ്പെട്ടു. രണ്ടു വിദേശ രാജ്യങ്ങളിലും രണ്ടു ഇന്ത്യന് നഗരങ്ങളിലുമായി പേരിനുമാത്രം പ്രവര്ത്തിച്ചിരുന്ന മലയാളം മിഷന് ഇന്ന് ലോകത്തെ 41 രാജ്യങ്ങളിലും 24 ഇന്ത്യന് സംസ്ഥാനങ്ങളിലുമായി 45,000 അധികം പ്രവാസി മലയാളി വിദ്യാര്ത്ഥികള് മാതൃഭാഷാപഠനം നടത്തുന്ന ബ്രഹത്തായ ഭാഷാ-സാംസ്കാരിക പ്രസ്ഥാനമാണെന്നും അദ്ദേഹംപറഞ്ഞു. മലയാളം മിഷന്റെ സൗദി ചാപ്റ്ററിനു കീഴില് പ്രവര്ത്തിക്കുന്ന ജിദ്ദ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രവ
മാധ്യമ സ്വാതന്ത്ര്യം- സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം ശ്രദ്ദേയം

മാധ്യമ സ്വാതന്ത്ര്യം- സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം ശ്രദ്ദേയം

Middle east
ന്യൂയോര്‍ക്ക്> ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബര്‍ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍  ദി ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററും ദ വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ഥ വരദരാജ് സംസാരിച്ചു. പത്രസ്വാതന്ത്ര്യമിപ്പോള്‍ പേപ്പറില്‍ മാത്രം ഒതുങ്ങിയ ഒന്നാണെന്നു അദ്ദേഹം പറഞ്ഞു. പല മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കരിന്റെയും സാമ്പത്തിക സമ്മര്‍ദ്ദത്തിന് വിധേയരായി പ്രവര്‍ത്തിക്കുകയാണ്. ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെ ഇവരെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി
പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Middle east
  റിയാദ്: സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട പാലക്കാട് സ്വദേശി വിനുകുമാറി (32)ന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.    ജൂലായ് 23നാണ് റിയാദ് ബഗ്ലഫിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ നാലു വര്‍ഷമായി റിയാദില്‍ സൗദി ടെലികോം കമ്പനിയായ എസ് ടി സിയില്‍ കരാറടിസ്ഥാനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയന്‍ കല്ല്യാണി ദമ്പതികളുടെ മകനാണ് അവിവാഹിതനായ വിനുകുമാര്‍.    നെന്മാറ എംഎല്‍എ കെ ബാബുവും പുതുനഗരം പ്രവാസി സംഘവും ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.   . Source link
കേളി അല്‍ ഗുവയ്യ യൂണിറ്റ് രൂപീകരിച്ചു

കേളി അല്‍ ഗുവയ്യ യൂണിറ്റ് രൂപീകരിച്ചു

Middle east
    റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ ഗുവയ്യയില്‍ യൂണിറ്റ് രൂപീകരിച്ചു. പതിമൂന്ന് ഏരിയ കമ്മറ്റികളും 74 യൂണിറ്റുകളുമായാണ് കേളി പ്രവര്‍ത്തിക്കുന്നത്. മുസാമിഅഃ ഏരിയ പരിധിയില്‍ കേളിയുടെ എഴുപത്തഞ്ചാമത്തെ യൂണിറ്റാണിത്.    രൂപീകരണ യോഗം കേളി ജോയിന്റ് സെക്രട്ടറി സുധാകരന്‍ കല്യാശ്ശേരി ഉദ്ഘാടനം ചെയ്തു.  ഏരിയ രക്ഷാധികാരി സമിതി അംഗം ശങ്കര്‍ മുസാമിഅഃ അധ്യക്ഷനായി. പ്രമേയങ്ങള്‍  സന്തോഷ് എംകെ, ഷാന്‍ എംഎസ് എന്നിവര്‍ അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ ചര്‍ച്ചക്ക് മറുപടി നല്‍കി.   ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ രക്ഷാധികാരി സമിതി അംഗമായ കിഷോര്‍ ഇ നിസാം, മുസാമിഅഃ ഏരിയ വൈസ് പ്രസിഡന്റ് ജെറി തോമസ്, അബ്ബാസ് പാലത്ത് എന്നി
ബഹ്‌റൈന്‍ കേരളീയ സമാജം നവരാത്രി ആഘോഷം തുടങ്ങി

ബഹ്‌റൈന്‍ കേരളീയ സമാജം നവരാത്രി ആഘോഷം തുടങ്ങി

Middle east
  മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഒന്‍പത് നാള്‍ നീളുന്ന നവരാത്രി ആഘോഷം-ഉപാസന തുടങ്ങി.    സമാജം കലാവിഭാഗത്തിന്റെ കീഴിലുള്ള നാദബ്രഹ്മം സംഘടിപ്പിക്കുന്ന സംഗീതനൃത്ത മഹോത്സവം സമാജം ഫേസ്ബുക് പേജില്‍ കാണാം. എല്ലാ ദിവസവും വൈകിട്ട് 7.30 മുതല്‍ സംഗീത നൃത്ത പരിപാടികള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാസ്ത്രീയ കലകള്‍ക്കായുള്ള പ്രത്യേക പരിപാടികളായിരിക്കും ഉപാസനയില്‍ അവതരിപ്പിക്കുക.    ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. മറ്റു വാർത്തകൾ (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id
പ്രവാസികളുടെ മടക്ക യാത്ര: അമിത ടിക്കറ്റ് നിരക്ക് ചൂഷണം അവസാനിപ്പിക്കണം- ബഹ്‌റൈന്‍ പ്രതിഭ

പ്രവാസികളുടെ മടക്ക യാത്ര: അമിത ടിക്കറ്റ് നിരക്ക് ചൂഷണം അവസാനിപ്പിക്കണം- ബഹ്‌റൈന്‍ പ്രതിഭ

Middle east
  മനാമ: നാട്ടില്‍ നിന്നും ബഹ്‌റൈനിലിലേക്കുള്ള അമിത ടിക്കറ്റ് നിരക്ക് ചൂഷണം തടയാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബഹ്‌റൈന പ്രതിഭ ആവശ്യപ്പെട്ടു.    നാട്ടില്‍ നിന്നും മടങ്ങിയെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് അമിത ടിക്കറ്റ് നിരക്ക്. കോവിഡ് കാല ജീവിതം ഏറ്റവും ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നത് നാട്ടിലകപ്പെട്ടു പോയ പ്രവാസിയെയും അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളെയുമാണ്. കോവിഡ് മഹാമാരി ഇത്ര കാലം നീണ്ടു നില്‍ക്കും എന്ന പ്രതീക്ഷയിലല്ല ആരും പ്രവാസത്തില്‍ നിന്ന് നാട്ടിലേക്ക് പോയിരുന്നത്. ചെന്നെത്തിയവരാകട്ടെ തിരിച്ചുപോരാന്‍ വിമാനം ലഭിക്കാതെ  വിസ കാലാവധി തിയതിയെ  വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്റെ മാനസിക അവസ്ഥയോടെ നോക്കി കാണേണ്ട അവസ്ഥയിലാണ്. ഏത് നിമഷവും ജോലി പോകാം എന്ന പരിഭ്രാന്തിയില്‍ പെട്ട് മാസങ്ങളായി വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്ക