Thursday, October 29
Shadow

Middle east

ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഇടപെടല്‍ തുടരും: കുവൈത്ത്

ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഇടപെടല്‍ തുടരും: കുവൈത്ത്

Middle east
മനാമ > ഖത്തറും ഗള്ഫ് അയല് രാജ്യങ്ങളും തമ്മിലുള്ള തര്ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് കുവൈത്ത് പ്രധാനമന്ത്രി സബ അല് ഖാലിദ്. പ്രശ്നം ഗള്ഫ് സഹകരണ കൗണ്സിലിന്റെ (ജിസിസി) ഐക്യത്തെ ദുര്ബലപ്പെടുത്തിയെന്ന് അദ്ദേഹം പാര്ലമെന്റ് സമ്മേളനത്തില് പറഞ്ഞു. സഹോദരങ്ങള്ക്കിടയില് പൊട്ടിപ്പുറപ്പെട്ടതും നമ്മുടെ ഐക്യം ദുര്ബലപ്പെടുത്തുന്നതും ഞങ്ങളുടെ നേട്ടങ്ങള്ക്ക് ഹാനികരവുമായ ഭിന്നിപ്പ് അവസാനിപ്പിക്കാന് കുവൈത്ത് നല്ല ശ്രമങ്ങള് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പ്രദേശത്തെ ഉയര്ന്ന വെല്ലുവികളികളുടെയും അപകടങ്ങളുടെയും തോത് നമ്മുടെ സുരക്ഷയും സ്ഥിരതയും താല്പ്പര്യങ്ങളും സംരക്ഷിക്കാനുമുള്ള കഠിന ശ്രമങ്ങള്ക്ക് പ്രേരണമാകുന്നു- പ്രധാനമന്ത്രി പറഞ്ഞു. ജിസിസിയും അതിന്റെ സംവിധാനങ്ങളുമായുള്ള ക്രിയാത്മക ഇടപെടലും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനങ്ങള് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘അല’ കേരള സോഷ്യൽ ഡയലോഗ്‌സ്  സെഷൻ 2  ‘ദി ഫോർത് എസ്റ്റേറ്റ് ‘ 24ന്

‘അല’ കേരള സോഷ്യൽ ഡയലോഗ്‌സ് സെഷൻ 2 ‘ദി ഫോർത് എസ്റ്റേറ്റ് ‘ 24ന്

Middle east
ന്യുജേ‌‌‌ഴ്‌സി> അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ്  ഓഫ് അമേരിക്ക) 64-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ 24ന്‌  ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം 11.30നാണ്‌ പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭിമാനി) , ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഷാഹിന നഫീസ (ദി ഫെഡറൽ), ഡോ.അരുൺ കുമാർ (24 ന്യൂസ്), അഭിലാഷ് മോഹനൻ (മീഡിയ വൺ) എന്നിവർ പങ്കെടുക്കും. മാദ്ധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് ചർച്ച മോഡറേറ്റ് ചെയ്യും. സെഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്  പ്രാദേശിക സമയങ്ങളിൽ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കും. സൂം മീറ്റിംഗ് ല
ഫോക്ക് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

ഫോക്ക് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

Middle east
കുവൈത്ത് സിറ്റി> കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി  സിബി ജോർജിനെ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഭാരവാഹികൾ സന്ദർശിച്ചു. ജെ ഇ ഇ പരീക്ഷ സെന്റർ കുവൈത്തിൽ ആരംഭിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുക, വിവിധ കേസുകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി സഹായിക്കുന്നതിനായി ലീഗൽ ക്ലിനിക്ക് ആരംഭിക്കുക, കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാതെയിരിക്കുന്നവരുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുക, ജയിലിലെ തടവുകാരുടെ കൈമാറ്റം, ഔട്ട് പാസ് ലഭിച്ചിട്ടും രാജ്യം വിടാൻ സാധിക്കാത്തവർക്കായി വീണ്ടും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുവാനുള്ള ഇടപെടലുകൾ തുടങ്ങി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഫോക്ക് പ്രതിനിധികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപെടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കഴിഞ്ഞ കാലങ്ങളിൽ ഫോക്ക് നടത്തിയ പ്രവർത്തനങ്ങൾ ഭാരവാഹികൾ
ശൈഖ്‌ സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം

ശൈഖ്‌ സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം

Middle east
കുവൈത്ത് സിറ്റി> അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ സ്മരണാർത്ഥം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, ബിഡികെയുടെ കാമ്പയിൻ പങ്കാളികളായ മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീമും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 103 പേർ രക്തദാനം ചെയ്തു. മ്യൂസിക് ബീറ്റ്സ് ഇവന്റ് മാനേജ്മെന്റ് ടീം കോവിഡ് കാലത്ത് കുവൈത്തിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബി ഡി കെയുമായി ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ മുരളി എസ് പണിക്കർ,
ദമ്മാം മീഡിയ ഫോറത്തിന്‌ പുതിയ ഭാരവാഹികൾ

ദമ്മാം മീഡിയ ഫോറത്തിന്‌ പുതിയ ഭാരവാഹികൾ

Middle east
ദമ്മാം>  ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 - 2021 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ്‌  സാജിദ്‌ ആറാട്ടുപുഴ (ഗൾഫ്‌ മാധ്യമം), ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (തേജസ്‌), ട്രഷറർ മുജീബ്‌ കളത്തിൽ (ജയ്ഹിന്ദ്‌), വൈസ്‌ പ്രസിഡന്റ്‌ ലുഖ്‌മാൻ വിളത്തൂർ (മനോരമ), ജോയിന്റ്‌ സെക്രട്ടറി  വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരാണ്‌ ഭാരവാഹികൾമുൻ പ്രസിഡന്റ്‌ ചെറിയാൻ കിടങ്ങന്നൂർ വരണാധികാരിയായിരുന്നു.ചെറിയാൻ കിടങ്ങന്നൂർ (മംഗളം) അധ്യക്ഷനായി.  മുതിർന്ന അംഗം പി.ടി അലവി(ജീവൻ ടിവി) ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്ത്‌ (ചന്ദ്രിക )വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ പ്രശംസനീയമായ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മീഡിയ ഫോറത്തിന് സാധിച്ചതായും കോവിഡ
മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഓണ്‍ലൈന്‍ അധ്യാപക പരിശീലനം

മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഓണ്‍ലൈന്‍ അധ്യാപക പരിശീലനം

Middle east
 സൗദി അറേബ്യ> കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ സൗദിഅറേബ്യ ചാപ്റ്ററിന്റെ നേതൃത്വത്തില്‍  ഓണ്‍ലൈന്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ രജിസ്ട്രാര്‍ എം.സേതുമാധവന്‍ വിദഗ്ധ പരിശീലകനും ഭാഷാ അധ്യാപകനുമായ ഡോ.എം.ടി ശശി, ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി എന്നിവര്‍ പരിശീലന പരിപാടിക്ക്  നേതൃത്വം നല്‍കി. സൗദി ചാപ്റ്റര്‍ പ്രസിഡന്റ് എംഎം.നഈം, സെക്രറട്ടറി താഹ കൊല്ലേത്ത്, ഷിബു തിരുവനന്തപുരം, നൗഷാദ് കോര്‍മത്ത് ,മാത്യു തോമസ് നെല്ലുവേലില്‍ ,വിദഗ്ധ സമിതി അംഗങ്ങളായ നന്ദിനി മോഹന്‍, ഷാഹിദ ഷാനവാസ്, രമേശ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ആദ്യഘട്ട അധ്യാപക പരിശീലന പരിപാടിയില്‍ സൗദിയിലെ വിവിധ മേഖലകളില്‍ നിന്ന്
Visitor visas in Bahrain extended for three months

Visitor visas in Bahrain extended for three months

Middle east
Manama: All visitor visas in Bahrain have been extended again until January 21 next year, according to Nationality, Passport and Residence Affairs. Kovid had earlier extended the validity of visitor visas earlier due to 19. The decision was taken by an executive committee headed by Crown Prince and First Deputy Prime Minister Prince Salman bin Hamad Al Khalifa. The visa will automatically be extended for the next three months without applying on the e-Visa website. There is no charge for this. During this period, visitors can adjust their accommodation or return home depending on the availability of air travel, officials said. Final exit visa extended in Saudi Arabia The passport department has announced that the final exit visa in Saudi Arabia has been extende...
അബുദബി ക്ഷേത്രം: നിര്‍മ്മാണ പുരോഗതി വിലയിരുത്തി

അബുദബി ക്ഷേത്രം: നിര്‍മ്മാണ പുരോഗതി വിലയിരുത്തി

Middle east
അബുദബി > യുഎഇ തലസ്ഥാനമായ അബുദബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിലയിരുത്തി. ക്ഷേത്രം പണിയുന്ന സംഘടനയുടെ പ്രതിനിധികളുമായി അദ്ദേഹം അല്‍ ഐനില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ഡിസംബറില്‍ പണി ആരംഭിച്ചു. അല്‍ ഐനില്‍ നടന്ന യോഗത്തില്‍ ഷെയ്ഖ് അബ്ദുല്ല ബിഎപിഎസ് സ്വാമിനാരായണ സന്‍ഥയിലെ ബ്രഹ്മവിഹാരി സ്വാമിയുമായി ചര്‍ച്ച നടത്തി ക്ഷേത്ര നിര്‍മാണം അപ്ഡേറ്റ് അവലോകനം ചെയ്തതായി ബാപ്സ് ഹിന്ദു മന്ദിര്‍ അബുദാബി പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും യോഗത്തില്‍ പങ്കെടുത്തു. യുഎഇ ജനസംഖ്യയുടെ 30 ശതമാനം യുഎഇയിലെ ഇന്ത്യന്‍ സമൂഹമാണ്. ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണിത്. 
ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശനത്തിന് പുതിയ നിബന്ധന

ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശനത്തിന് പുതിയ നിബന്ധന

Middle east
മനാമ> ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായില്‍ പ്രവേശിക്കാന്‍ തിരിച്ചു പോകാനുള്ള ടിക്കറ്റ് നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകം.തിരിച്ചുപോകാനുള്ള സാധുവായ ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയക്കും. ഏത് വിമാനത്തിലാണോ വന്നത് അവരുടെ ചെലവിലായിരിക്കും തിരിച്ചയക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവടങ്ങളിലാണ് നിബന്ധന ഏര്‍പ്പെടുത്തിയത്.ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എത്തിയ മുന്നൂറോളം പേര്‍ ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ കുടുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്
ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശനത്തിന് പുതിയ നിബന്ധന

ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ പ്രവേശനത്തിന് പുതിയ നിബന്ധന

Middle east
  ദുബായ് ‌> ഇന്ത്യയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ദുബായില്‍ പ്രവേശിക്കാന്‍ തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകം.   തിരിച്ചുപോകാനുള്ള സാധുവായ ടിക്കറ്റ്‌ ഇല്ലാത്ത യാത്രക്കാരെ വിമാനതാവളത്തില്‍നിന്ന് തിരിച്ചയക്കും. ഏത് വിമാനത്തിലാണോ വന്നത് അവരുടെ ചെലവിലായിരിക്കും തിരിച്ചയക്കുക. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനതാവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനതാവളം എന്നിവടങ്ങളിലാണ് നിബന്ധന ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും എത്തിയ മുന്നൂറോളം പേര്‍ ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ കുടുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ സന്ദര്‍ശക വിസക്കാര്‍ക