Tuesday, November 24
Shadow

Middle east

ദീര്‍ഘ കാല പ്രവാസി ശറഫുദ്ധീന്‍ നിര്യാതനായി.

ദീര്‍ഘ കാല പ്രവാസി ശറഫുദ്ധീന്‍ നിര്യാതനായി.

Middle east
ദോഹ: ദീര്ഘകാലം ഖത്തറില് പ്രവാസ ജീവിതം നയിച്ച കെഎ ശറഫുദ്ധീന് (72) നിരതനായി. ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിയാണ്. 1982 മുതല് ഖത്തറില് ബ്ലൂ സലൂണ് കമ്പനിയുടെ ഗോള്ഡന് ഹൗസ്സില് മാനേജറായി സേവനമനുഷ്ഠിച്ച ശേഷം സ്വന്തം ബിസിനസ് നടത്തി വരികയായിരുന്നു . ആലപ്പുഴ ഒറ്റപ്പന ജുമാ മസ്ജിദ് കബര്സ്ഥാനില് കബറടക്കി. ഭാര്യ: ഹംസത്ത്, മക്കള്: ഷഹീന (സീമെന്സ് കമ്പനി മുന് ഉദ്യോഗസ്ഥ), ഷഫീന (ഹമദ് ഹോസ്പിറ്റല് ക്ലിനിക്കല് ഡയറ്റിഷന്). മരുമക്കള്: അഫ്സല് (ഖത്തര് ലേബര് മിനിസ്ട്രി ഐ ടി ഉദ്യോഗസ്ഥന്), ഇസ്ക്കന്തര് (ബിസിനസ് ഖത്തര്) . Source link
രാജീവന്റെ മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിച്ചു

രാജീവന്റെ മൃതദേഹം ബഹ്‌റൈനില്‍ സംസ്‌കരിച്ചു

Middle east
മനാമ: കൊറോണവൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് ഒഞ്ചിയം സ്വദേശി രാജീവന്റെ മൃതദേഹം അല്ബ ക്രീമേഷന് ഗ്രൗണ്ടില് സംസ്ക്കരിച്ചു. ബഹ്റൈന് പ്രതിഭ ഹെല്പ്ലൈനുമായി സഹകരിച്ച് കോവിഡ് പ്രോട്ടോകോള് പ്രകാരമായിരുന്നു ബഹ്റൈനില് സ്റ്റാര് ഡസ്റ്റ് ജീവനക്കാരനായിരുന്നു. വൃദ്ധയായ മാതാവിന്റെയും വിദ്യാര്ഥികളായ രണ്ടു കുട്ടികളുടെയും ഭാര്യയുടെയും ഏക ആശ്രയമായിരുന്നു രാജീവ്. ലക്ഷം വീട് പദ്ധതിയില് ലഭിച്ച പഴയ വീട്ടിലാണ് നിര്ദന കുടുംബം താമസിക്കുന്നത്. കുടുംബത്തെ സഹായിക്കാന് സുമനസുകളുടെ സഹായം തേടുന്നതായി സുഹൃത്തക്കള് അറിയിച്ചു. സംസ്്കാരം. നടപടി ക്രമങ്ങള്ക്ക് കൊണ്ട് പ്രവാസി കമ്മീഷന് അംഗം സുബൈര് കണ്ണൂര് നേതൃത്വം നല്കി. സംസ്കാര ചടങ്ങില് പി ശ്രീജിത്ത്, ഷെരീഫ് കോഴിക്കോട്. ജിതേഷ് മണിയൂര്, സൈനല് കൊയിലാണ്ടി, മനോജ് വടകര, ശശി അക്കരാല്, അനില് മടപ്പള്ളി, പ്രശാന്ത് വടകര, ഫൈസല് പാട്ടാണ്ടി, രാജീവന്റെ മറ്റു സുഹൃത്തുക്കള്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

Middle east
  മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്  പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈനി (ഐഎസ്ബി)ലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം. ഈ വര്‍ഷം  പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ 98.7 % വിജയം നേടി. 675 വിദ്യാര്‍ത്ഥികളില്‍ 65.9% വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. 92.7% വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസും.     സ്‌കൂള്‍ ടോപ്പര്‍മാര്‍: 98% മാര്‍ക്ക് (490/500) നേടിയ റീലു റെജിയാണ് ഇന്ത്യന്‍ സ്‌കൂള്‍  ടോപ്പര്‍. 97.8% (489/500) നേടിയ കെയൂര്‍ ഗണേഷ് ചൗധരി രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അര്‍ജുന്‍ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും മൂന്നാം സ്ഥാനം പങ്കിട്ടു. സ്‌കൂള്‍ ടോപ്പര്‍മാര്‍ തന്നെയാണ് സയന്‍സ് സ്ട്രീമിലെ ടോപ്പര്‍മാരും. കൊമേഴ്‌സ്  ടോപ്പര്‍മാര്‍: കൊമേഴ്‌സ് സ്ട്രീമില്‍ 97.2 % (486/500) നേടി നന്ദിനി രാജേഷ് നായര്‍ ഒന്നാമതെത്തി. 48
കുവൈറ്റില്‍ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി മരിച്ചു

കുവൈറ്റില്‍ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി മരിച്ചു

Middle east
കുവൈറ്റ് സിറ്റി > കുവൈറ്റില് കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കൊളവല്ലൂര് സ്വദേശി മുണ്ടിയന്റവിട മഹമൂദ് (53) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന് ജാബിര് ആശുപത്രിയില് ചികിത്സയിലായിരുന്നു. പത്ത് വര്ഷമായി കുവൈറ്റിലെ അബുഹലീഫ സാസില് ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. അസ്മ, സുഹൈല്, സുഹാന, സല്മാന് എന്നിവര് മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു. . Source link
മാര്‍സ് മിഷന്‍:  റിസ്‌ക് എടുക്കുന്നതിനും വിജയിക്കുന്നതിനുമുള്ള  പ്രചോദനം

മാര്‍സ് മിഷന്‍: റിസ്‌ക് എടുക്കുന്നതിനും വിജയിക്കുന്നതിനുമുള്ള പ്രചോദനം

Middle east
അബുദാബി > യു എ ഇ യുടെ മാര്സ് മിഷന് വന്കിട കമ്പനികളും ചെറുകിട സംരംഭങ്ങളും ഉള്പ്പെടെയുള്ളവര്ക്ക് പുതിയ പ്രോജക്ടുകളിലും സംരംഭങ്ങളിലും റിസ്ക് എടുക്കുന്നതിനും , വിജയിക്കുന്നതിനും പ്രചോദനമാകുമെന്ന് അഡ്വാന്സ്ഡ് ടെക്നോളജി സഹമന്ത്രി സാറാ ബിന്റ് യൂസിഫ് അല് അമീരി പറഞ്ഞു. മാര്സ് മിഷനില് അപകടസാധ്യത കൂടുതലാണ്, ഇത് ഞങ്ങള് ഏറ്റെടുത്ത മറ്റേതൊരു ബഹിരാകാശ ദൗത്യത്തേക്കാള് അഞ്ചിരട്ടി സങ്കീര്ണ്ണമായ ഒരു പദ്ധതിയാണെന്നു ബന്ധപ്പെട്ടവര് കൂട്ടിച്ചേര്ത്തു. ജപ്പാനില് ഹോപ്പ് പ്രോബിന്റെ ലോഞ്ച് സംബന്ധിച്ച അവസാന മിനുക്കുപണികള്ക്ക് മേല്നോട്ടം വഹിക്കുന്ന അല് അമിരി അവിടെ നിന്നുള്ള സൂം അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് യു എ ഇ ഔദ്യോഗിക വാര്ത്താ ഏജന്സിയായ വാം റിപ്പോര്ട്ട് ചെയ്തു. 2020 ജൂലൈ 15 ബുധനാഴ്ച യുഎഇ സമയം 00:51:27 ന് ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില് നിന്ന് ഹോപ്പ് പ്രോബ് വിക്ഷേപിക്കപ്പെടും. 'ബഹിരാകാ
അക്കാഫ് ടാസ്‌ക് ഫോഴ്സിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരം

അക്കാഫ് ടാസ്‌ക് ഫോഴ്സിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരം

Middle east
ദുബായ്> കോവിഡ് കാലത്തെ സന്നദ്ധ പ്രവര്ത്തനങ്ങള്ക്ക് ദുബായ് അക്കാഫ് ടാസ്ക് ഫോഴ്സിന് ഇന്ത്യന് കോണ്സുലേറ്റിന്റെ പ്രത്യേക അംഗീകാരം. കോവിഡ് കാലത്തെ സേവനത്തിനാണ് അംഗീകാരം. കോണ്സുല് ജനറല് വിപുല് അംഗീകാരം കൈമാറി. ചടങ്ങില് അക്കാഫിന്റ മുഖ്യ രക്ഷാധികാരി ഐസക് ജോണ് പട്ടാണിപ്പറമ്പിലിന് ഇന്ത്യന് സമൂഹത്തിനു വേണ്ടി ചെയ്ത സേവനത്തിന് പ്രത്യേക അംഗീകാരവും ലഭിച്ചു. ഈ ദുരിതകാലത്തും അന്പത്തി അഞ്ചോളം ദിവസങ്ങള് പൂര്ണ്ണമായും ഇന്ത്യന് കോണ്സുലേറ്റിന്റെ വന്ദേ ഭാരത് മിഷന് പ്രവര്ത്തനങ്ങള് ഏകീകരിക്കുന്നതിനായി പ്രവര്ത്തിച്ച അക്കാഫ് ടാസ്ക് ഫോഴ്സ് ചീഫ് കോര്ഡിനേറ്റര് അനൂപ് അനില് ദേവന്, ജനറല് സെക്രട്ടറി വി.എസ്.ബിജുകുമാര്, ജോ:ട്രഷറര് ജൂഡിന് ഫെര്ണാണ്ടസ്, എക്സിക്യൂട്ടീവ് അംഗം ജോണ്സന് മാത്യു എന്നിവര്ക്കും അംഗീകാരം ലഭിച്ചു. നിസ്സ്വാര്ത്ഥ സേവനത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് ചടങ്ങില് ചെയര്മാന് ഷാഹുല് ഹമീദ് അഭിപ്രായപ്പെട്
തൊഴിലുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ദമ്പതികൾക്കെതിരെ വിചാരണ

തൊഴിലുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ദമ്പതികൾക്കെതിരെ വിചാരണ

Middle east
ദുബായ്‌>  ഒളിച്ചോട്ട കേസ് നല്‍കിയ തൊഴിലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 36 കാരനായ നിര്‍മാണത്തൊഴിലാളിക്കും ഭാര്യക്കുമെതിരെയാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഏഷ്യക്കാരനായ തൊഴിലുടമ റാഷിദിയ പൊലിസ് സേ്റ്റഷനില്‍ നല്‍കിയ പരാതിയില്‍ തൊഴിലാളി കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഒളിവിലാണ്. തൊഴിലാളി ജോലിക്ക്് ഹാജരാകാതിരിക്കുകയും മറ്റൊരു സ്ഥാപനത്തിന് ജോലി ചെയ്യുന്നതായും അറിഞ്ഞതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് താന്‍ തൊഴിലാളിക്കെതിരെ ഒളിച്ചോട്ട കേസ് നല്‍കിയിരുന്നതായി തൊഴിലുടമ പറഞ്ഞു. തുടര്‍ന്ന് കേസ് ഉപേക്ഷിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി. കൊല്ലുമെന
കോവിഡ് ഫീൽഡ് ആശുപത്രികൾ അടച്ചുപൂട്ടി യുഎഇ ആഘോഷിക്കുന്നു

കോവിഡ് ഫീൽഡ് ആശുപത്രികൾ അടച്ചുപൂട്ടി യുഎഇ ആഘോഷിക്കുന്നു

Middle east
അബുദാബി> കോവിഡ് രോഗം നിയന്ത്രണത്തിലാക്കി അബുദാബി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കോവിഡ് ചികിത്സ നൽകിയിരുന്ന നിരവധി ആശുപത്രികൾ കോവിഡ് വിമുക്തമായതായി കഴിഞ്ഞദിവസം അബുദാബി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിൽ  മൂന്നാഴ്ചകൊണ്ട് പണികഴിപ്പിച്ച ഫീൽഡ് ആശുപത്രിയായിരുന്നു ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഫീൽഡ് ആശുപത്രി. 1200 പേർക്ക് ചികിത്സ ലഭ്യമാക്കുന്ന  ഈ ആശുപത്രിയിൽ ഏപ്രിൽ 24ന് ആദ്യത്തെ രോഗി എത്തി. ദുബായ് അബുദാബി അതിർത്തിയിലുള്ള ഈ ആശുപത്രിയിൽ മൂവ്വായിരത്തിൽ താഴെ രോഗികളാണ് ചികിത്സ തേടിയെത്തിയത്. ജൂൺ മാസത്തിൽ പ്രവേശിപ്പിച്ച അവസാനത്തെ രോഗിയും യാത്രയായതോടെ ആഘോഷ ആരവങ്ങളോടെയാണ് ആശുപത്രിയുടെ അടച്ചുപൂട്ടൽ ചടങ്ങുകൾ നടന്നത് മറ്റു
രോഗബാധിതരുടെ എണ്ണം കുറയുന്നു. യുഎഇ ആശ്വാസത്തിന്റെ വക്കിൽ

രോഗബാധിതരുടെ എണ്ണം കുറയുന്നു. യുഎഇ ആശ്വാസത്തിന്റെ വക്കിൽ

Middle east
അബുദാബി> കൊവിഡ് രോഗബാധിതരുടെ എണ്ണം യുഎഇയിൽ കുറഞ്ഞുവരുന്നു. ഇന്ന് 344 പുതിയ കേസുകൾ മാത്രമാണ് കണ്ടെത്തിയത്. ആകെയുള്ള 55,198 പേരിൽ 45,513 പേർ രോഗവിമുക്തി നേടിയതോടെ രോഗബാധിതരുടെ എണ്ണം പതിനായിരത്തിൽ താഴെയായി കുറഞ്ഞു. ലോകത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 30 ലക്ഷത്തിൽ എത്തിനിൽക്കുകയും പല ലോകരാജ്യങ്ങളും സ്തബ്ധരായി ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യുഎഇ ഫലപ്രദമായ മാർഗ്ഗങ്ങളിലൂടെ മഹാമാരിയെ വരുതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച ടെസ്റ്റിംഗ് ആൻഡ് ട്രേസിംഗ് മാർഗങ്ങളുപയോഗിച്ച് മാസ് ടെസ്റ്റിംഗ് നടത്തിയാണ് വൈറസിനെ വരുതിയിലാക്കാൻ യുഎഇ ശ്രമം നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 40 ലക്ഷം പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ 20 ലക്ഷത്തോളം ടെസ്റ്റുകൾ വീണ്ടും പൂർത്തിയാക്കാനുള്ള ശ്ര
കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം: യുഎഇ

കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം: യുഎഇ

Middle east
മനാമ > യുഎഇയില്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ ഒരു മാസം സമയം അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. നേരത്തെ ഈ വര്‍ഷം അവസാനം വരെ സന്ദര്‍ശക വീസക്കാര്‍ക്കും കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ക്കും സമയം അനുവദിച്ചിരുന്നു. എന്നാല്‍ രാജ്യം സാധാരണ നിലയിലേക്ക് വന്ന സാഹചര്യത്തില്‍ വെള്ളിയാഴ്‌ച യുഎഇ മന്ത്രിസഭാ ഈ ആനുകൂല്യം പിന്‍വലിക്കുകയും ഞായറാഴ്‌ച മുതല്‍ വിസ പുതുക്കാന്‍ അപേക്ഷ സ്വീകരിക്കുകയുമായിരുന്നു. സ്വദേശികള്‍ക്കും താമസ വീസക്കാര്‍ക്കും തങ്ങളുടെ താമസ രേഖകള്‍ നിയമവിധേയമാക്കാന്‍ 90 ദിവസം അനുവദിച്ചതായിഅധികൃതര്‍ അറിയിച്ചു. യുഎഇയിലേയ്ക്ക് തിരികെ വരുന്നവരും സന്ദര്‍ശന വീസക്കാരും നിര്‍ബന്ധമായും കോവിഡ്19 സര്‍ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.