Saturday, April 10
Shadow

Middle east

ചികിത്സാ മികവ് ; യു എ ഇ യിൽ 93 വയസ്സുകാരിയും ഇനി ജീവിതത്തിലേക്ക്

ചികിത്സാ മികവ് ; യു എ ഇ യിൽ 93 വയസ്സുകാരിയും ഇനി ജീവിതത്തിലേക്ക്

Middle east
അബുദാബി  >  കോവിഡ് രോഗം ബാധിച്ച 93 വയസ്സുകാരി  യു എ ഇ യിൽ രോഗ വിമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നൂർ ഹമദി എന്ന സിറിയൻ വംശജയാണ് കോവിഡ് രോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അബുദാബിയിലെ അൽ റഹബ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. ലോകത്തിൽ മികച്ച ചികിത്സ നൽകി രോഗികളെ പരിചരിക്കുന്ന യുഎഇയിലെ ആശുപത്രികളിൽ ഒന്നാണ് അൽറഹബ ആശുപത്രി. മറ്റു വാർത്തകൾ (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "https://connect.facebook.net/en_US/sdk.js#xfbml=1&version=v2.3";
324  യാത്രക്കാരുമായി കല കുവൈറ്റിന്റെ നാലാമത്തെ  ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു

324 യാത്രക്കാരുമായി കല കുവൈറ്റിന്റെ നാലാമത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു

Middle east
കുവൈറ്റ് സിറ്റി>  കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്ത  നാലാമത്തെ വിമാനം കുവൈത്തിൽ നിന്നും കൊച്ചിയിലെത്തി.  322  പേരും 2  കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 324  യാത്രക്കാരാണ് നാലാമത്തെ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. സംസ്ഥാന സർക്കാർ നിഷ്ക്കർഷിച്ച പ്രകാരം  മുഴുവൻ യാത്രക്കാർക്കും   കല കുവൈറ്റ് PPE  കിറ്റ് സൗജന്യമായി നൽകി, ഇതോടെ കല ചാർട്ട് ചെയ്‌ത നാല്  വിമാനങ്ങളിലായി ഇതുവരെ 1310 പേർ നാട്ടിലെത്തി. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച  കുവൈറ്റ് എയർവേസ് അധികൃതർ , ഇന്ത്യൻ എംബസ്സി ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും   പ്രവാസി സമൂഹത്തിനു ഗ
‘ഓർമ’യുടെ രണ്ടാം ഘട്ട വിമാനം 500 ദിർഹം നിരക്കിൽ ജൂലായ് 4 ന്

‘ഓർമ’യുടെ രണ്ടാം ഘട്ട വിമാനം 500 ദിർഹം നിരക്കിൽ ജൂലായ് 4 ന്

Middle east
ദുബായ്‌> ദുബായിൽ നിന്ന് കൊച്ചിയിലേക്ക് യു എ ഇ യിലെ പ്രമുഖ സംസ്കാരിക കൂട്ടായ്മ ഓർമ യുടെ രണ്ടാം ഘട്ട വിമാനം ജൂലായ് നാലിന് പുറപ്പെടും. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ 500 ദിർഹമാണ് രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തികച്ചും സൗജന്യമായി 183 യാത്രക്കാരെ നാട്ടിലെത്തിച്ചാണ് ഓർമ മാതൃകയായത്. ഇതിനെത്തുടർന്ന് പല സംഘടനകളും സൗജന്യ ചാർട്ടേഡ് സർവീസുകൾ നടത്താൻ തയാറായി മുന്നോട്ടുവന്നതായി ഓർമ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ആദ്യ വിമാനം പുറപ്പെട്ടപ്പോൾ തന്നെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച 'ഓർമ' വന്ദേ ഭാരത് സർവീസുകളുടെ നിരക്കിലായിരിക്കും ടിക്കറ്റ് തുക നിശ്ചയിക്കുക എന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 500 ദിർഹം നിശ്ചയിക്കാൻ കഴിഞ്ഞത് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള മികച്ച സഹ
ബഹ്‌റൈന്‍ കേരളീയ സമാജം: സൗജന്യ യാത്രക്ക് അപേക്ഷ ക്ഷണിച്ചു

ബഹ്‌റൈന്‍ കേരളീയ സമാജം: സൗജന്യ യാത്രക്ക് അപേക്ഷ ക്ഷണിച്ചു

Middle east
  മനാമ: ബഹ്‌റൈന്‍ മലയാളികള്‍ക്കിടയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുകയും  ജോലി നഷ്ട്ടപെടുകയും ചെയ്തവര്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം ജൂലായ് മൂന്നാം വാരം ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തും.   ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അര്‍ഹരായ മലയാളികള്‍ക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 39291940, 39165761, 33369895, 39449287 നമ്പറുകളില്‍ ബന്ധപ്പെടാം.    സമൂഹത്തിലെ അശരണരായ സഹജീവികള്‍ക്കുള്ള  സൗജന്യ യാത്രക്ക് സഹകരിച്ച മുഴുവന്‍ സമാജം സുഹൃത്തുക്കള്‍ക്കും നന്ദി രേഖപെടുത്തുന്നതായി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും  ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു.  
ഒമാനില്‍ ചാവക്കാട് സ്വദേശി നിര്യാതനായി

ഒമാനില്‍ ചാവക്കാട് സ്വദേശി നിര്യാതനായി

Middle east
മസ്കത്ത്: ഒമാനിലെ ബിദിയ മുന്തരിപില് മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര് ചാവക്കാട് ഒരുമനയൂര് സ്വദേശി എരിഞ്ഞികുളത്തിനടുത്ത് മാങ്ങാടി അയ്യപ്പന്റെ മകന് കൃഷ്ണന്കുട്ടി (65) യാണ് മരിച്ചത്. ഭാര്യ: സുമ, മക്കള്: ബൈജു, ബബിത, ബിനിത, സുബീഷ്. മരുമക്കള്: നീതു, അശോകന്, ഷിലിന് നാദ്. . Source link
ജനങ്ങളെ ചേർത്ത് പിടിച്ച് ബഹ്റൈൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 50% ശമ്പളം സർക്കാർ വഹിക്കും

ജനങ്ങളെ ചേർത്ത് പിടിച്ച് ബഹ്റൈൻ; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 50% ശമ്പളം സർക്കാർ വഹിക്കും

Middle east
മനാമ > ബഹ്റൈനിൽ കൊറോണവൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരൻമാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. ഉത്തേജക നടപടികളുടെ രണ്ടാം ഘട്ടത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പൗരൻമാരുടെ മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക മേഖലകളെ തൊഴിൽ നിധി (തംകീൻ) വഴി കൂടുതൽ പിന്തുണക്കും. നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ സ്വദേശികൾക്കും മൂന്നു മാസം സർക്കാർ ശമ്പളം നൽകിയിരുന്നു. എന്നാൽ, ഇത്തവണ സ്വദേശികൾക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. നേരത്തെ പ്രവാസികളുടെ ജൂൺ വരെ മൂന്ന് മാസത്തേക്കുള്ള ഇലക്ട്രിസിറ്റി, വെള്ളം ചാർജുകൾ സർക്കാർ വഹിച്ചു. എന്നാൽ, ഇത്തവണ പുതിയ ആനുകൂല്യം പൗരന്മാർക്ക് മാത്രമായിരിക്കും ലഭിക്കുക.
നാല് രാജ്യങ്ങളിലേക്ക് കൂടി ജൂലൈയിൽ എമിറേറ്റ്സ് വിമാനങ്ങൾ പറക്കും

നാല് രാജ്യങ്ങളിലേക്ക് കൂടി ജൂലൈയിൽ എമിറേറ്റ്സ് വിമാനങ്ങൾ പറക്കും

Middle east
ദുബായ്> ദുബായ് വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്  നാല് രാജ്യങ്ങളിലേക്കു കൂടി വിമാന സർവീസുകൾ പുനരാരംഭിക്കും. കെയ്റോ, തുണീഷ്യ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒന്നു മുതലും ഗ്ളാസ്ഗോവിലേക്ക് ജൂലൈ 15 മുതലും മാലിയിലേക്ക് ജൂലൈ 16 മുതലും  എമിറേറ്റ്സ് സർവീസ് പുനരാരംഭിക്കും. ഇതോടെ മൊത്തം 52 രാജ്യങ്ങളിലേക്ക് എമിറേറ്റ്സ് വിമാനങ്ങൾ പറക്കും. മിഡിൽ ഈസ്റ്റ്‌, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ പസഫിക്, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള കണക്ഷൻ സർവീസുകളും ഇതോടൊപ്പം ആരംഭിക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് നിർത്തി വെച്ചിരിക്കുകയായിരുന്നു. വിപണി സജീവമാകുന്ന മുറയ്ക്ക് യാത്രക്കാരുടെ പോക്കുവരവിനും കമ്പോളത്തിന്റെ സജീവതയ്ക്കും ട്രാവൽ സർവീസ് പുനരാരംഭിയ്ക്കൽ കാരണമാകും. പുതിയ ട്രാവൽ പ്രോട്ട
ചാർട്ടേഡ്‌ വിമാനവുമായി ഖത്തർ കൊല്ലം കൾച്ചറൽ ഫോറം

ചാർട്ടേഡ്‌ വിമാനവുമായി ഖത്തർ കൊല്ലം കൾച്ചറൽ ഫോറം

Middle east
കൊല്ലം> ഖത്തർ കൊല്ലം കൾച്ചറൽ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം വ്യാഴാഴ്‌ച രാവിലെ ദോഹയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഡോ. രവിപിള്ള രക്ഷാധികാരിയായ സംഘടന ജില്ലയിലെ 20 പ്രവാസികൾക്ക്‌ സൗജന്യയാത്രയാണ്‌ ഏർപ്പെടുത്തിയിട്ടുള്ളത്‌. എംഎൽഎമാരായ എം മുകേഷ്‌, എം നൗഷാദ്‌ എന്നിവരാണ്‌ ‌ചാർട്ടിങ്‌ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടിയെടുത്തത്. സംഘടന കൂടുതൽ വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ പ്രസിഡന്റ്‌ ഷാജു ചക്കുവള്ളി, വൈസ്‌ പ്രസിഡന്റ്‌ സിബിൻ കുട്ടപ്പൻ, ട്രഷറർ സജു ജയിംസ്‌,  കോ –-ഓർഡിനേറ്റർ രമേശ്നായർ, മുഹമ്മദ്‌ ഷാനവാസ്‌, അൻഷാദ്‌ ഇബ്രാഹിം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. മറ്റു വാർത്തകൾ
കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു

കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു

Middle east
കുവൈറ്റ് സിറ്റി> കൊറോണ വൈറസ് രോഗം ബാധിച്ച്  ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, നന്തി കടലൂർ സ്വദേശി  കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരിച്ചത്. ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. സക്കീനയാണ് ഭാര്യ: . സൽമി, തൻസി,  സൽഗ  എന്നിവർ മക്കളാണ്. മറ്റു വാർത്തകൾ (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "https://connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js